പീ​നി​യ ദാ​സ​റ​ഹ​ള്ളി​യി​ലെ ഇ​ന്ദി​ര കാ​ന്റീ​നി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു. കോ​ൺ​​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ ന​ഗ​ര​ത്തി​ലെ ഇ​ന്ദി​ര കാ​ന്റീ​നു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന കാ​ന്റീ​നു​ക​ളാ​ണി​വ

അന്നഭാഗ്യ പദ്ധതി: അഞ്ചു കിലോ അരിക്കുള്ള പണം ഇന്നുമുതൽ

ബം​ഗ​ളൂ​രു: ​പ​ത്തു കി​ലോ സൗ​ജ​ന്യ അ​രി ന​ൽ​കു​ന്ന ‘അ​ന്ന​ഭാ​ഗ്യ’ പ​ദ്ധ​തി​യി​ൽ അ​ഞ്ചു കി​ലോ​ക്കു​ള്ള അ​രി​യു​ടെ പ​ണം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ൽ​കും. ബി.​പി.​എ​ൽ, അ​ന്ത്യോ​ദ​യ കു​ടും​ബ​ങ്ങ​ളി​ലെ ഓ​രോ അം​ഗ​ങ്ങ​ൾ​ക്കും പ​ത്തു കി​ലോ വീ​തം അ​രി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​താ​ണ് ‘അ​ന്ന​ഭാ​ഗ്യ’.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണി​ത്. ഇ​തി​ൽ അ​ഞ്ചു കി​ലോ അ​രി കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ബാ​ക്കി അ​ഞ്ചു കി​ലോ അ​രി ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ദ്ധ​തി​ക്ക് തു​ര​ങ്കം വെ​ക്കാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​രി ന​ൽ​കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​വെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്ന് (എ​ഫ്.​സി.​ഐ) അ​രി വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​ന്നി​ല്ല. എ​ഫ്.​സി.​ഐ​യി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് അ​രി വി​ൽ​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ത്തി​യ​തി​നാ​ലാ​ണി​ത്. ഇ​തി​നാ​ൽ നി​ല​വി​ൽ അ​ഞ്ചു കി​ലോ അ​രി​യും ബാ​ക്കി അ​ഞ്ചു കി​ലോ​ക്കു​ള്ള പ​ണ​വും ന​ൽ​കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കി​ലോ​ക്ക് 34 രൂ​പ നി​ര​ക്കി​ലാ​ണ് പ​ണം ന​ൽ​കു​ക. പ​ദ്ധ​തി​ക്കാ​യി മാ​സം 840 കോ​ടി രൂ​പ​യാ​ണ് ചെ​ല​വു വ​രു​ക; വ​ർ​ഷം 10,092 കോ​ടി രൂ​പ​യും. 2.28 ല​ക്ഷം ട​ൺ അ​രി​യാ​ണ് പ​ദ്ധ​തി തു​ട​ങ്ങാ​നാ​യി ആ​വ​ശ്യ​മു​ള്ള​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ കി​ലോ​ക്ക് 34 രൂ​പ നി​ര​ക്കി​ൽ അ​ഞ്ചു കി​ലോ​ക്കു​ള്ള തു​ക​യാ​ണ് ന​ൽ​കു​ക​യെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​​പ്ലൈ​സ് മ​ന്ത്രി കെ.​എ​ച്ച്. മു​നി​യ​പ്പ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​തി​നു​ള്ള ഡ​യ​റ​ക്ട് ബെ​ന​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ (ഡി.​ബി.​ടി) പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. 15 ദി​വ​സ​ത്തി​ന​കം എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും അ​വ​ര​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ അ​രി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ പ​ണം ന​ൽ​കു​ന്ന​ത് നി​ർ​ത്തി പ​ത്തു കി​ലോ അ​രി മു​ഴു​വ​നാ​യും ന​ൽ​കും. സം​സ്ഥാ​ന​ത്ത് ബി.​പി.​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ള്ള 1.29 കോ​ടി കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 4.41 കോ​ടി അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. വീ​ടു​ക​ൾ​ക്ക് 200 യൂ​നി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി ന​ൽ​കു​ന്ന ‘ഗൃ​ഹ​ജ്യോ​തി’ പ​ദ്ധ​തി, സം​സ്ഥാ​ന​ത്തെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ‘ശ​ക്തി’ പ​ദ്ധ​തി എ​ന്നി​വ ഇ​തി​ന​കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Annabhagya scheme: Cash for 5 kg of rice from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.