ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​നി മു​ത​ൽ അ​ര ടി​ക്ക​റ്റ് !

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യി​ൽ യാ​ത്ര​ക്കാ​ര​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​നി മു​ത​ൽ അ​ര ടി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മ​തി. യാ​ത്ര​ക്കാ​രി​ൽ​നി​ന്നു​ള്ള നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്, ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് പ​കു​തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​വ​ക്ക് മു​ഴു​വ​ൻ ടി​ക്ക​റ്റും എ​ടു​ക്ക​ണ​മാ​യി​രു​ന്നു. ക​ർ​ണാ​ട​ക വൈ​ഭ​വ, രാ​ജ​ഹം​സ, നോ​ൺ- എ.​സി സ്ലീ​പ്പ​ർ, എ.​സി ബ​സു​ക​ളി​ലും ഇ​ത് ബാ​ധ​ക​മാ​വും. വ​ള​ർ​ത്തു നാ​യ്ക്കു പു​റ​മെ, പ​ക്ഷി​ക​ൾ​ക്കും പൂ​ച്ച​ക​ൾ​ക്കും ഇ​തേ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ക. മു​മ്പ് ചി​ക്ക​ബ​ല്ലാ​പു​ര​യി​ൽ ക​ർ​ണാ​ട​ക ബ​സി​ൽ വ​ള​ർ​ത്തു​കോ​ഴി​യു​മാ​യി യാ​ത്ര​ചെ​യ്ത ക​ർ​ഷ​ക​നി​ൽ​നി​ന്ന് കോ​ഴി​ക്ക് ഫു​ൾ ടി​ക്ക​റ്റ് ക​ണ്ട​ക്ട​ർ ഈ​ടാ​ക്കി​യി​രു​ന്നു. കോ​ഴി​യെ സീ​റ്റി​ലി​രു​ത്തി​യാ​ണ് ഇ​യാ​ൾ ഇ​തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

Tags:    
News Summary - Are pets allowed on KSRTC buses in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.