അ​യ​ൽ​ക്കാ​ര​ന്റെ വ​ള​ർ​ത്തു​പൂ​ച്ച​ക്കു​ഞ്ഞി​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ​തി​രെ കേ​സ്

ബം​ഗ​ളൂ​രു: വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക്കു​ട്ടി​യെ ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ​തി​രെ ബം​ഗ​ളൂ​രു മൈ​ക്കോ​ളൗ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. മു​ഹ​മ്മ​ദ് അ​ഫ്താ​ബ് ന​ൽ​കി​യ പ​രാ​തി​യി​ൽ മ​നീ​ഷ് ര​ത്‌​നാ​ക​റി​നെ​തി​രെ​യാ​ണ് മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ഫ്താ​ബും പ്ര​തി മ​നീ​ഷ് ര​ത്നാ​ക​റും ബി.​ടി.​എം ലേ​ഔ​ട്ട് ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ഒ​രേ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 26ന് ​മ​നീ​ഷ് ര​ത്‌​നാ​ക​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പൂ​ച്ച വീ​ട്ടി​ൽ മൂ​ത്ര​മൊ​ഴി​ച്ചു. ദേ​ഷ്യം​വ​ന്ന മ​നീ​ഷ് പൂ​ച്ച​യെ കാ​ലു​കൊ​ണ്ട് ത​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.

പി​ന്നീ​ട് മു​ഹ​മ്മ​ദ് അ​ഫ്താ​ബി​നെ വി​ളി​ച്ച് നി​ങ്ങ​ളു​ടെ പൂ​ച്ച വീ​ട് അ​ല​ങ്കോ​ല​മാ​ക്കി അ​തി​നെ പു​റ​ത്താ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി​യ മു​ഹ​മ്മ​ദ് അ​ഫ്താ​ബ് അ​വ​ശ​നാ​യ പൂ​ച്ച​ക്കു​ഞ്ഞ് ബ​ക്ക​റ്റി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

Tags:    
News Summary - Attacked the foster cat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.