മംഗളൂരു: കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുക്കാൻ വരുകയായിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ ശനിയാഴ്ച മംഗളൂരു ബൊണ്ടേലിൽ തടയാൻ യുവമോർച്ച പ്രവർത്തകർ നടത്തിയ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷ വിഭാഗവും ചേർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.സഹ്യാദ്രി മൈതാനത്ത് കൺവെൻഷനിൽ പങ്കെടുക്കാൻ മംഗളൂരുവിൽ വിമാനമിറങ്ങി
റോഡ് മാർഗം സഞ്ചരിക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ കാറിന് നേരെ മംഗളൂരു ബൊണ്ടേലിൽ അമ്പതോളം പ്രവർത്തകർ കരിങ്കൊടികളുമായി ചാടിവീഴുകയായിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിൽ നേരത്തേ നിലയുറപ്പിച്ച പൊലീസ് പ്രതിഷേധക്കാരെ നീക്കി മുഖ്യമന്ത്രിക്ക് വഴിയൊരുക്കി.
യുവമോർച്ച നേതാക്കളും മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷാസേനയും തമ്മിൽ മൽപിടിത്തം നടക്കുന്നുണ്ടായിരുന്നു.മംഗളൂരു ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്കൂളിൽ സാമുദായിക വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് ബി.ജെ.പി എം.എൽ.എമാരായ വേദവ്യാസ് കാമത്ത്, ഡോ.വൈ. ഭരത് ഷെട്ടി എന്നിവർക്കെതിരെ പാണ്ഡേശ്വരം പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച പ്രക്ഷോഭം സംഘടിപ്പിച്ചത്.
അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റുമ്പോഴും വാഹനത്തിൽനിന്നും ‘ജയ് ശ്രീറാം, ജയ് ശ്രീറാം, ജയ് ശ്രീറാം’ മുദ്രാവാക്യംവിളി ഉയരുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.