ബംഗളൂരു: മാതാവ് തടാകത്തിലെറിഞ്ഞ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി.ബെളഗാവി കാനബർഗി വില്ലേജിലാണ് സംഭവം. റോബർട്ട് കരവിനകൊപ്പിയുടെ ഭാര്യ ശാന്തയാണ് (35) കുഞ്ഞിനെ തടാകത്തിലെറിഞ്ഞത്. കുഞ്ഞിന് അപസ്മാരമുള്ളതാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.
കന്നുകാലികളെ കുളിപ്പിക്കാനെത്തിയ നാട്ടുകാർ സംഭവം കണ്ടതോടെ ഉടൻ നീന്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതാവിന് കൗൺസലിങ് നൽകിയശേഷം കുഞ്ഞിനെ കൈമാറി. കുഞ്ഞിനെ പിന്നീട് ബെളഗാവി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി. പൊലീസ് മാതാവിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.