ബംഗളൂരു: നഗരത്തിൽ റോഡിൽവെച്ചുണ്ടായ തർക്കത്തിനിടെ ബി.എം.ടി.സി ഡ്രൈവറെ യുവതി മർദിച്ചതായി പരാതി. കാമാക്ഷി പാളയ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ജാലഹള്ളി ക്രോസ് ഭാഗത്തുനിന്ന് കെ.ആർ മാർക്കറ്റിലേക്ക് വരികയായിരുന്നു ബി.എം.ടി.സി ബസ്. സുമനഹള്ളി ബ്രിഡ്ജിലെത്തിയപ്പോൾ ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലുരസി. ഇതോടെ യാത്രക്കാരി നിലത്തുവീണു. കുപിതയായ യാത്രക്കാരി ബസിൽ കയറി ഡ്രൈവറെ മർദിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം കണ്ടുനിന്ന മറ്റൊരാളും മർദനത്തിൽ പങ്കുചേർന്നു.
ഒടുവിൽ നാട്ടുകാർ ഇടപെട്ട് യുവതിയെ പൊലീസിന് കൈമാറുകയായിരുന്നു. ബസ് ഡ്രൈവർ അമരേഷ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഡ്രൈവർക്കെതിരെ യുവതിയും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.