ബംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും നടത്തി. പ്രസിഡന്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മുഹമ്മദ് കൂനിങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. മാത്യു മണിമല ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് ആന്റണി, പ്രഫ. കെ.ജെ. ജോസഫ്, ഡോ. ഫിലിപ് മാത്യു, സി.ഡി. ഗബ്രിയേൽ, എം.ജെ. വിൻസെന്റ്, ജെയ്സൺ ജോസഫ്, ബിനു കോക്കണ്ടത്തിൽ, ട്രീസ്സാ ഫിലിപ്, മിൽക്കാ ജോസ് എന്നിവർ സംസാരിച്ചു.അനിയൻ പെരുതുരുത്തിയുടെ ‘മാളികപ്പുറത്ത് മത്തായി’ എന്ന നോവൽ ഡോ. ലിസ്സി ഫെർണാണ്ടസ് മുഹമ്മദ് കൂനിങ്ങാടിന് നൽകി പ്രകാശനം ചെയ്തു. ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. സ്നേഹവിരുന്നോടെ യോഗം പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.