മംഗളൂരു: ദേശീയപാത 66ൽ മുൽകി ക്ഷീരസാഗര പെട്രോൾ ബങ്കിന് സമീപം ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു.
ഏറെനേരം ഗതാഗതം സ്തംഭിച്ചു. മംഗളൂരുവിൽനിന്ന് ഹൊസപേട്ടയിലേക്ക് കല്ല് കടത്തുകയായിരുന്ന ടിപ്പർ ലോറി മുൽകി സ്വദേശി രാംനാഥ് പൈയുടെ ഇന്നോവയിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ കൊക്കർക്കൽ സ്വദേശി കെ. രോഹൻ (41), അംഗരഗുഡ്ഡ സ്വദേശി എം. രമേഷ് ദേവരാജ് (33) എന്നിവർക്ക് പരിക്കേറ്റു.
ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പരിക്കേറ്റവരെ സഹായിക്കാൻ സമീപത്തുള്ളവർ ശ്രമിക്കുന്നതിനിടെ കാറിൽനിന്ന് പഴ്സും എ.ടി.എം കാർഡും മോഷണം പോയതായി പരാതിയുണ്ട്. മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് സംഭവസ്ഥലത്തെത്തി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.