ബംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച ബലിയറുക്കലിലും മാംസവിതരണത്തിലും ഏറെ കരുതൽ വേണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാന മുഫ്തി ഇഫ്തിഖർ അഹമ്മദ് ഖാസ്മി പറഞ്ഞു. സംസ്ഥാനത്ത് ഗോവധ നിരോധനനിയമം ഇതുവരെ പിൻവലിച്ചിട്ടില്ല. പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയാണ് ചെയ്തത്. ഇതിനാൽ ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും നിയമക്കുരുക്കിൽ അകപ്പെടാത്ത രൂപത്തിൽ ബലിയറുക്കൽ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.