സം​വി​ധാ​യ​ക​ൻ എം.​എ​സ്. സ​ത്യു

ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം; എം.​എ​സ്. സ​ത്യു​വി​ന് സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ആ​ജീ​വ​നാ​ന്ത പു​ര​സ്‌​കാ​രം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ മ​ല​യാ​ള ചി​ത്രം ചാ​വേ​ര്‍ ഇ​ന്ത്യ​ന്‍ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാ​മ​ത്തെ മി​ക​ച്ച ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടി​നു പാ​പ്പ​ച്ച​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.

സു​ജ​യ് ധാ​ക്കെ സം​വി​ധാ​നം ചെ​യ്ത 'ശ്യാം​ജി ആ​യി' ആ​ണ് മി​ക​ച്ച ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.ആ​ര്‍. മ​ന്ദി​ര​മൂ​ര്‍ത്തി സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്രം ‘അ​യോ​തി’ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.മു​തി​ര്‍ന്ന സം​വി​ധാ​യ​ക​ന്‍ എം.​എ​സ്. സ​ത്യു​വി​ന് സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ആ​ജീ​വ​നാ​ന്ത പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു.

ഏ​ഷ്യ​ന്‍ സി​നി​മാ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ അം​ജ​ദ് അ​ല്‍ റ​ഷീ​ദി​ന്റെ ‘ഇ​ൻ​ശാ അ​ല്ലാ​ഹ് എ ​ബോ​യ്’ മി​ക​ച്ച ചി​ത്ര​മാ​യി. ജ​യ​ന്ത് ദി​ഗം​ബ​ര്‍ സോ​മ​ല്‍ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത മ​റാ​ത്തി​ചി​ത്രം ‘സ്ഥ​ല്‍’ ആ​ണ് ര​ണ്ടാ​മ​ത്തെ മി​ക​ച്ച ചി​ത്രം. ഷോ​ക്കി​ര്‍ ഖോ​ല്‍നി​ക്കോ​വ് സം​വി​ധാ​നം ചെ​യ്ത ഉ​സ്‌​ബ​ക് ചി​ത്രം ‘സ​ണ്‍ഡേ’ മൂ​ന്നാ​മ​ത്തെ മി​ക​ച്ച ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.സു​മ​ന്ത് ബ​ട്ട് സം​വി​ധാ​നം ചെ​യ്ത ക​ന്ന​ട ചി​ത്രം ‘മി​ത്യ’​യ്ക്ക് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍ശ​വും ല​ഭി​ച്ചു.

അ​മ​ര്‍ സം​വി​ധാ​നം ചെ​യ്ത ‘നി​ര്‍വാ​ണ’​യാ​ണ് മി​ക​ച്ച ക​ന്ന​ട ചി​ത്രം. കെ. ​യ​ശോ​ധ​പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ‘ക​ണ്ടീ​ലു’ ര​ണ്ടാ​മ​ത്തെ മി​ക​ച്ച ക​ന്ന​ട ചി​ത്ര​മാ​യും എ​സ്. രം​ഗ​സ്വാ​മി സം​വി​ധാ​നം ചെ​യ്ത ‘ആ​ളി​ന്ത്യ റോ​ഡി​യോ’ മൂ​ന്നാ​മ​ത്തെ മി​ക​ച്ച ചി​ത്ര​മാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags:    
News Summary - Bangalore International Film Festival; M.S. Sathyu got Lifetime Achievement Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.