ബംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ബുധനാഴ്ച മുതല്‍ അഞ്ചുദിവസം ബംഗളൂരു ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, ചാമരാജ്നഗര്‍, ചിക്കബെല്ലാപുര, ഹാസന്, കുടക്, കോലാര്‍, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകുരു ജില്ലകളിലാണിത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടുവരുന്ന ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം. സംസ്ഥാനത്ത് നിലവില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ബംഗളൂരുവിലും വിജയപുര ഉള്‍പ്പെടെയുള്ള ജില്ലകളിലും രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.