ബം​ഗ​ളൂ​രു-​ക​ല്യാ​ണ ക​ർ​ണാ​ട​ക ആ​ദ്യ സ്​​പെ​ഷ​ൽ ട്രെ​യി​ൻ 28 മു​ത​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ല്യാ​ണ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ആ​ദ്യ​മാ​യി പ്ര​ത്യേ​ക ട്രെ​യി​ൻ വ​രു​ന്നു. ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ല​ബു​റ​ഗി-​ബി​ദ​ർ റെ​യി​ൽ​പാ​ത തു​റ​ന്ന​തോ​ടെ​യാ​ണി​ത്. ഈ ​പാ​ത​യി​ലൂ​ടെ​യാ​യി​രി​ക്കും പു​തി​യ ട്രെ​യി​ൻ ഓ​ടു​ക. യ​ശ്വ​ന്ത്പു​ര​യി​ൽ​നി​ന്ന് ക​ല​ബു​റ​ഗി വ​ഴി ബി​ദ​റി​ലേ​ക്ക് വാ​രാ​ന്ത്യ ട്രെ​യി​ൻ റെ​യി​ൽ​വേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഒ​ക്ടോ​ബ​ർ 28നാ​ണ് യ​ശ്വ​ന്ത്പു​ര​യി​ൽ നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ൻ ഓ​ടു​ക. ബി​ദ​റി​ൽ നി​ന്നു​ള്ള​ത് 29നും ​ഓ​ടും. യ​ശ്വ​ന്ത്പു​ര​യി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 11.15ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (16577) ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​ബി​ദ​റി​ൽ എ​ത്തും. ബി​ദ​റി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​പു​റ​​പ്പെ​ടു​ന്ന ട്രെ​യി​ൻ (1678) തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന് യ​ശ്വ​ന്ത്പു​ര​യി​ൽ എ​ത്തും.

Tags:    
News Summary - Bangalore-Kalyana Karnataka First Special Train from 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.