ബംഗളൂരു: സാഹിത്യവുമായി ബന്ധപ്പെട്ട ഗഹനമായ ഇടപെടലുകൾക്കാണ് റൈറ്റേഴ്സ് ഫോറം പോലുള്ള കൂട്ടായ്മകൾ പരിശ്രമിക്കേണ്ടതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും എഴുത്തുകാരനുമായ സുധാകരൻ രാമന്തളി പറഞ്ഞു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യവും ചരിത്രവും സത്യസന്ധമായ പ്രതിബദ്ധതയോടെ കൈകാര്യം ചെയ്യേണ്ട രണ്ടു മേഖലകളാണെന്ന് പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ കെ.ആർ. കിഷോർ അഭിപ്രായപ്പെട്ടു. ഭാരവാഹികളായി പ്രസിഡന്റ് ടി.എ. കലിസ്റ്റസ്, ജനറൽ സെക്രട്ടറി മുഹമ്മദ് കുനിങ്ങാട്, ട്രഷറർ ശാന്തകുമാർ എലപ്പുള്ളി, വൈസ് പ്രസിഡന്റ് തങ്കച്ചൻ പന്തളം, സെക്രട്ടറിമാരായി അനിൽ മിത്രാനന്ദപുരം, അർച്ചന സുനിൽ എന്നിവരെ തെരഞ്ഞെടുത്തു. 27 പേരടങ്ങുന്ന പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.
സുധാകരൻ രാമന്തളി, കെ.ആർ. കിഷോർ, വിഷ്ണുമംഗലം കുമാർ, കെ.വി.പി. സുലൈമാൻ, രമ പ്രസന്ന പിഷാരടി, സുദേവ് പുത്തഞ്ചിറ, ബി.എസ്. ഉണ്ണികൃഷ്ണൻ, ഖാദർ മൊയ്തീൻ, ശംസുദ്ദീൻ കൂടാളി, ഡെന്നിസ് പോൾ, ടി.എം. ശ്രീധരൻ, ശാന്തകുമാർ എലപ്പുളളി, ആർ.വി. പിള്ള, കുഞ്ഞപ്പൻ, രവികുമാർ തിരുമല, രുഗ്മിണി സുധാകരൻ, തങ്കച്ചൻ പന്തളം, അർച്ചന സുനിൽ, ഹസീന, അനിൽ മിത്രാനന്ദപുരം, എൻ.ആർ. ബാബു, ടി.എ. കലിസ്റ്റസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.