ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ നടന്ന ഫുട്ബാളിൽ ജേതാക്കളായ എഫ്.സി കുട്‍ലു ടീം

ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്‌ ഫുട്ബാൾ: എഫ്.സി കുട്‍ലു ജേതാക്കൾ

ബംഗളൂരു: ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഫുട്ബാൾ ഫൈനലിൽ ഡൊറാഡോ എഫ്.സിയെ 2-0 ന് തോൽപ്പിച്ച് എഫ്.സി കുട്‍ലു ജേതാക്കളായി. സർജാപുര റോഡിലെ വേലോസിറ്റി ഗ്രൗണ്ടിൽ രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ നടന്ന ടൂർണമെന്റിൽ 24 ഓളം ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ഇംപീരിയൽ ഹോട്ടൽ സ്പോൺസർ ചെയ്ത ട്രോഫിയും 16,000 രൂപ ക്യാഷ് പ്രൈസും റണ്ണേഴ്സ് അപ്പിന് ട്രോഫിയും 10,000 രൂപ ക്യാഷ് പ്രൈസും നൽകി.

2019 മാർച്ചിലാണ് ബാംഗ്ലൂർ മടിവാളയിലെ മലയാളി സുഹൃത്തുക്കൾ ചേർന്ന് ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്‌ എന്ന സംഘടനക്ക് രൂപം നൽകിയത്. നാല് വർഷത്തിനിടെ വിവിധ സ്പോർട്സ് മത്സരങ്ങൾക്ക് സംഘടന നേതൃത്വം നൽകി.

Tags:    
News Summary - bangalore malayalees football cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.