ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ ഗതാഗത നിയമലംഘനങ്ങൾ ഇനി ആറ് നിർമിത ബുദ്ധി കാമറകൾകൂടി ഒപ്പും. ഇത്രയും കാമറകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയതായി കുടക്-മൈസൂരു എം.പി പ്രതാപ് സിംഹ എക്സ് ട്വിറ്ററിൽ അറിയിച്ചു.
ഹരിയാന ഗുരുഗ്രാമിലെ കമ്പനിയാണ് കാമറകൾ സ്ഥാപിക്കുക. 3,63,06,400 രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവിൽ ബംഗളൂരുവിൽനിന്ന് 93 കിലോമീറ്റർ അകലെ ഉമ്മദഹള്ളി ഗേറ്റിന് സമീപം അമരാവതി ഹോട്ടൽ പരിസരത്താണ് എ.ഐ കാമറയുള്ളത്. പാതയിൽ നടക്കുന്ന കവർച്ചകളും മറ്റു അക്രമങ്ങളും ഉൾപ്പെടെ നിർദിഷ്ട കാമറകളിൽ പതിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.