ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂർ മേഖല ഒരുക്കിയ ‘മധുരമീ മലയാളം’ വൈകീട്ട് ഡി പോൾ പബ്ലിക് സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ഫാദർ ജോമേഷ് ഉദ്ഘാടനം ചെയ്തു. കർണാടക ചാപ്റ്റർ പ്രസിഡൻറ് ദാമോദരൻ അധ്യക്ഷത വഹിച്ചു.
പഠനോത്സവം 2023ൽ പങ്കെടുത്ത് വിജയിച്ച 66 കുട്ടികൾക്ക് കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കർണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൈസൂർ മേഖല നടത്തിയ നാടൻപാട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ നടത്തി. കർണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി 2024ലെ മേഖല വിജയികളെ ചാപ്റ്റർ പ്രസിഡൻറ് ദാമോദരൻ പ്രഖ്യാപിച്ചു.
കുട്ടികളുടെ കലാപരിപാടികളും നാടൻ പാട്ടുകളും അരങ്ങിലെത്തി. കേരള സമാജം മൈസൂർ പ്രസിഡൻറ് പി.എസ്. നായർ, സെക്രട്ടറി മുരളീധരൻ നായർ, റെയിൽവേ മലയാളി സമിതി പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ഹരി നാരായണൻ, മുദ്ര മലയാളവേദി പ്രസിഡൻറ് ബിജീഷ് ബേബി, സെക്രട്ടറി ബാബു പി.കെ., കബനി ഹരിശ്രീ പാഠശാലകളുടെ കോഓഡിനേറ്റർ നാരായണ പൊതുവാൾ, മൈസൂർ മേഖല കോഓഡിനേറ്റർ പ്രദീപ്കുമാർ മാരിയിൽ എന്നിവർ സംസാരിച്ചു.
കർണാടക ചാപ്റ്റർ അക്കാദമിക് കമ്മിറ്റി അംഗം ദേവി പ്രദീപ്, അംബരീഷ്, അധ്യാപികമാരായ സുചിത്ര, ഷൈനി പ്രകാശൻ, അജിത ശശി, റോസമ്മ, അന്നമ്മ വിക്ടർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.