അ​ൾ​സൂ​രി​ലെ ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​സ്ഥാ​ന മ​ന്ദി​ര അ​ങ്ക​ണ​ത്തി​ൽ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്റെ ശി​ൽ​പം അ​നാ​ച്ഛാ​ദ​നം

ചെ​യ്ത​പ്പോ​ൾ

മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്റെ ശി​ൽ​പം അ​നാ​ച്ഛാ​ദ​നം ചെ​യ്തു

ബം​ഗ​ളൂ​രു: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്റെ നൂ​റാ​മ​ത് സ്മൃ​തി വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൾ​സൂ​രി​ലെ ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​സ്ഥാ​ന മ​ന്ദി​ര അ​ങ്ക​ണ​ത്തി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ർ​മി​ച്ച ശി​ൽ​പ അ​നാ​ച്ഛാ​ദ​നം സ​മി​തി പ്ര​സി​ഡ​ന്റ് എ​ൻ. രാ​ജ​മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, ജെ. ​ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്റെ ആ​ശ​യ​ങ്ങ​ളു​ടെ സ​മ​കാ​ലി​ക പ്ര​സ​ക്തി മ​ന​സ്സി​ലാ​ക്കി പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കാ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മാ​വ​ട്ടെ​യെ​ന്ന് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി ആ​ശം​സി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. ശി​ൽ​പം ത​യാ​റാ​ക്കി​യ വി​നോ​ദ് ക​ലാ​ല​യ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എ​സ്.​എ​ൻ.​ഡി.​പി ബം​ഗ​ളൂ​രു യൂ​നി​യ​ൻ സെ​ക്ര​ട്ട​റി സ​ത്യ​ൻ പു​ത്തൂ​ർ, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫോ​റം സെ​ക്ര​ട്ട​റി ഷി​ബു ശി​വ​ദാ​സ്, സൗ​ത്ത് ബം​ഗ​ളൂ​രു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ല​ക്സ് ജോ​സ​ഫ്, എ​സ്.​എ​ൻ.​ഡി.​പി ക​ർ​ണാ​ട​ക മു​ൻ പ്ര​സി​ഡ​ന്റ് പി.​എ. കു​മാ​ര​ൻ, ആ​ർ.​വി. ആ​ചാ​രി, ടി.​എം. ശ്രീ​ധ​ര​ൻ, എ​സ്. സ​ലിം​കു​മാ​ർ, മ​ധു ക​ല​മാ​നൂ​ർ, അ​ഡ്വ. മെ​ന്റോ ഐ​സ​ക്, മ​നോ​ഹ​ര​ൻ, സ​ജീ​വ്, ടി.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ആ​ശാ​ൻ പ​ഠ​ന​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ വെ​ൺ​മ​ണി സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും സ​മി​തി ജോ​യ​ന്റ് ട്ര​ഷ​റ​ർ എ.​ബി. അ​നൂ​പ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Kumaranshan The sculpture was unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.