കെ.​എ​ൻ.​എ​സ്.​എ​സ് വൈ​റ്റ്ഫീ​ൽ​ഡ് ക​ര​യോ​ഗ​ത്തി​ന്റെ

വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

വൈ​റ്റ്ഫീ​ൽ​ഡ് ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് വൈ​റ്റ്ഫീ​ൽ​ഡ് ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം വൈ​റ്റ്ഫീ​ൽ​ഡി​ലെ എം.​എ​ൽ.​ആ​ർ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി അ​ര​വി​ന്ദ് ലിം​ബാ​വ​ലി മു​ഖ്യാ​തി​ഥി​യാ​യി.

ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പ​ലേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, ല​ത അ​നി​ൽ, പു​രു​ഷോ​ത്ത​മ​ൻ, ദി​വ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ടി ക​വി​ത നാ​യ​ർ, ഗാ​യി​ക കൃ​ഷ്ണ​ദി​യ എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി​രു​ന്നു. യ​ക്ഷ​ഗാ​നം, മെ​ഗാ തി​രു​വാ​തി​ര, ഓ​ട്ട​ന്തു​ള്ള​ൽ, ക​ള​രി​പ്പ​യ​റ്റ്, കു​ട്ടി​ക​ളു​ടെ ഗാ​ന​മേ​ള, വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത​ങ്ങ​ൾ, നൃ​ത്ത​നാ​ട​കം ‘ഗ്രാ​മം’ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ച​ന്ദ്ര​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.  

Tags:    
News Summary - Whitefield karayogam Family Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.