ബംഗളൂരു: മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി ബംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പരിപാടി നടത്തി. ഇച്ഛാശക്തിയില്ലാത്ത ഗവൺമെന്റ് ഭരിക്കുന്നതിന്റെ പരിണിതഫലമാണ് ഇന്ന് മണിപ്പൂരിൽ കാണുന്നതെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണത്തിൽ തുടരുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നുമുള്ള പ്രമേയം ഷംസുദ്ദീൻ കൂടാളി അവതരിപ്പിച്ചു.
അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാധ്യമപ്രവർത്തകൻ റഷീദ് കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഡെന്നിസ് പോൾ, ആർ.വി. ആചാരി, സത്യൻ പുത്തൂർ, ടി.സി. സിറാജ്, അഡ്വ. പി. എം. മാത്യു, എ.പി. നാരായണൻ, സുദേവൻ പുത്തൻചിറ, ശാന്തൻ ഇലപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.