ബംഗളൂരു: കന്നട രാജ്യോത്സവ ആഘോഷവേളയിൽ മികവുറ്റ പ്രകടനവുമായി കേരളീയത്തിന്റെ ദക്ഷിണധ്വനി. നാഗസാന്ദ്രയിലെ പ്രെസ്റ്റിജ് ജിണ്ടാൽ സിറ്റി അപ്പാർട്മെന്റ് മലയാളി അസോസിയേഷൻ `കേരളീയം' അംഗങ്ങളായ അനീഷയും സംഘവുമാണ് ദക്ഷിണധ്വനി എന്ന അവരുടെ ടീമിന്റെ മികവുറ്റ പ്രകടനംകൊണ്ട് അപ്പാർട്മെന്റിലെ കന്നട രാജ്യോത്സവ ആഘോഷങ്ങൾക്ക് മിഴിവ് കൂട്ടിയത്. ആയിരത്തിൽപ്പരം കന്നടികർ കാണികളായെത്തി ദക്ഷിണ ധ്വനിയുടെ ദൃശ്യവിസ്മയം ആസ്വദിച്ചു.
പ്രമുഖമായ മൂന്ന് കന്നട ഫോക് ഡാൻസുകളും കോലാട്ടവും കോർത്തിണക്കിയ ഒരു ഫ്യൂഷൻ നൃത്തവിസ്മയമാണ് ഇവർ ദൃശ്യവിരുന്നിനായി ഒരുക്കിയത്. കർണാടകയോടും കന്നടികരോടും മലയാളികൾക്കുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന ഇത്തരം കലാവിരുന്നുകൾ അവതരിപ്പിക്കാൻ ദക്ഷിണധ്വനിയെപ്പോലെ എല്ലാവരും മുന്നോട്ടു വരണമെന്ന് കേരളീയം അധ്യക്ഷൻ ഡോ. ജിമ്മി തോമസും ജനറൽ സെക്രട്ടറി രാജേഷ് വെട്ടംതൊടിയും അഭ്യർഥിച്ചു. അനീഷ, ബിന്ദു, ദീപ, സയന, ഷിജി പുത്തൂർ, ഡോ. ദർശന, ചിത്ര, ആതിര, ജെസി ജോർജ്, ടീന സാറ വർഗീസ് എന്നിവർ അടങ്ങിയ ടീം ആണ് കേരളീയത്തിന്റെ ദക്ഷിണധ്വനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.