ബംഗളൂരു: ബംഗളൂരു സെക്കുലർ ഫോറം മതേതരത്വ മൂല്യ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രഭാഷണ പരമ്പരയിൽ ഞായറാഴ്ച വൈകീട്ട് 3.30ന് ‘ഭരണകൂടം ഭരണഘടനയുടെ അന്ത്യക്രിയ ചെയ്യുമ്പോൾ’ സാംസ്കാരിക പ്രവർത്തകൻ കെ. ജയദേവനും ‘കർഷകപ്രക്ഷോഭം- കാരണം, അനിവാര്യത’ എന്ന വിഷയത്തെക്കുറിച്ച് ചലച്ചിത്ര നാടക പ്രവർത്തകനും വിവരസാങ്കേതിക വിദഗ്ധനുമായ പ്രകാശ് ബാരെയും പ്രഭാഷണം നടത്തും. കോർപറേഷൻ സർക്കിളിന് സമീപമുള്ള ജിയോ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.