ബംഗളൂരു: ബാംഗ്ലൂർ കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരു ജില്ല മുസ്ലിം ലീഗ് നേതാക്കൾ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. ബി.ബി.എം.പി തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എടുക്കേണ്ട നിലപാടുകൾ സംബന്ധിച്ച് ചർച്ച നടത്തി. ബാംഗ്ലൂർ ജില്ല മുസ്ലിം ലീഗ് പ്രതിനിധി സംഘം മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യസമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച നടത്തിയത്. മലപ്പുറത്ത് നടന്ന കൂടിക്കാഴ്ചയിൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടക സംസ്ഥാന മുസ്ലിം ലീഗ് നടത്തിയ പ്രവർത്തനങ്ങളെ നേതാക്കൾ പ്രശംസിച്ചു. ബാംഗ്ലൂർ ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപവത്കരിച്ചു വരുന്നതായും
കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ശക്തമായ സാന്നിധ്യമാക്കാൻ വാർഡ് കമ്മിറ്റികൾ രൂപവത്കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതായും പ്രതിനിധി സംഘം ദേശീയ നേതാക്കളെ അറിയിച്ചു. കർണാടക സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മഹബൂബ് ബെയ്ഗ്, ബാംഗ്ലൂർ ജില്ല ലീഗ് പ്രസിഡന്റ് സയ്യിദ് മൗല, ബാംഗ്ലൂർ ജില്ല ജനറൽ സെക്രട്ടറി മുസ്തഫ.സി, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ റഹ്മാൻ, റിയാസ് അഹ്മദ്, സെക്രട്ടറിമാരായ ദസ്തഗീർ ബെയ്ഗ്, എം. പി. മദനി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.