ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് സാമ്പത്തിക ഭദ്രത കൈവരിക്കൽ ദുഷ്കരമായ കാലം മുതൽ സംഘടനയെ ശക്തിപ്പെടുത്താൻ കാവൽ നിന്നവരിൽ പ്രമുഖനാണ് വിട്ടുപിരിഞ്ഞ സി.എം. മുഹമ്മദ് ഹാജിയെന്നും സൗമ്യതയുടെ പുഞ്ചിരിയും ധർമത്തിലെ ഉദാരതയും മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു.
മൈസൂർ റോഡിലെ കർണാടക മലബാർ സെന്ററിൽ നടന്ന അനുസ്മരണ സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പിതാവ് സ്ഥാപിച്ച സംഘടനയോടുള്ള അദ്ദേഹത്തിന്റെ ഇഴപിരിയാത്ത ബന്ധത്തിന്റെ തെളിവാണ് ട്രഷറർ പദവിയിൽ അദ്ദേഹത്തിന്റെ 38 വർഷത്തെ ജീവിതവും പദവിയിലിരിക്കെത്തന്നെയുള്ള വിടപറയലെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കിൽ, വി.സി. കരീം ഹാജി, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, ഖത്തീബ് ശാഫി ഫൈസി ഇർഫാനി, പി.എം. മുഹമ്മദ് മൗലവി, സിറാജ് ഹുദവി, ശക്കീർ ഐറിസ്, കബീർ ജയനഗർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.