‘ബം​ഗ​ളൂ​രു ഇ​ന്ത്യ നാ​നോ 2024’ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പു

മ​ന്ത്രി എ​ന്‍.​എ​സ്. ബോ​സ്‌​രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

‘ബം​ഗ​ളൂ​രു ഇ​ന്ത്യ നാ​നോ’ ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ

ബം​ഗ​ളൂ​രു: നാ​നോ​ടെ​ക് മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യ 13ാമ​ത് ‘ബം​ഗ​ളൂ​രു ഇ​ന്ത്യ നാ​നോ 2024’ ആ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ക്കു​മെ​ന്ന് ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പു മ​ന്ത്രി എ​ന്‍.​എ​സ്. ബോ​സ്‌​രാ​ജു പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര്‍ണാ​ട​ക ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ്, ക​ര്‍ണാ​ട​ക സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി പ്രൊ​മോ​ഷ​ന്‍ സൊ​സൈ​റ്റി, ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സെ​ന്റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍സ്ഡ് സ​യ​ന്റി​ഫി​ക് റി​സ​ര്‍ച്ച് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നാ​നോ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ള്‍.

ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്ര​ദ​ര്‍ശി​പ്പി​ക്കും. 25 സെ​ഷ​നു​ക​ളി​ലാ​യി 700ല​ധി​കം പ്ര​തി​നി​ധി​ക​ളും 75ല​ധി​കം വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കും. 50ല​ധി​കം സ്ഥാ​പ​ന​ങ്ങ​ള്‍ നാ​നോ​ടെ​ക് ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്ര​ദ​ര്‍ശി​പ്പി​ക്കും. ആ​കെ 3500ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നാ​നോ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ക​ര്‍, ശാ​സ്ത്ര​ജ്ഞ​ര്‍, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ര്‍, വ്യ​വ​സാ​യ പ്ര​മു​ഖ​ര്‍, സം​രം​ഭ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

Tags:    
News Summary - Bengaluru India Nano from 1st August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.