ബംഗളൂരു: കെംപാപുര സിന്ധി കോളജ് സുരക്ഷാ ജീവനക്കാരനെ മദ്യപിച്ചെത്തിയ വിദ്യാർഥി കുത്തിക്കൊന്നു. അസം സ്വദേശി ജയ് കിഷോർ റോയിയാണ് (52) കൊല്ലപ്പെട്ടത്.
കോളജിലെ മൂന്നാം വർഷ ബി.എ വിദ്യാർഥി ബിഹാർ സ്വദേശി ഭാർഗവ് ജ്യോതി ബർമനെ(22) സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
കോളജിലെ അവസാന വർഷ ബി.എ വിദ്യാർഥിയാണ് ഭാർഗവ്. കോളജ് വാർഷികാഘോഷത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെ ഭാർഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ് കിഷോർ ഇവരെ തടഞ്ഞു. ഭാർഗവ് ഉള്‍പ്പെടെയുള്ളവർ മദ്യപിച്ച നിലയിലായിരുന്നതാണത്രെ കാരണം.
ഇതോടെ സുരക്ഷാ ജീവനക്കാരനുമായി സംഘം വഴക്കുണ്ടാക്കി. തിരിച്ചുപോയ ഭാർഗവ് കത്തിയുമായി മടങ്ങിയെത്തി സുരക്ഷാ ജീവനക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാമ്പസില്‍ വാർഷികാഘോഷത്തിനെത്തിയ മറ്റുവിദ്യാർഥികൾ കണ്ടുനിൽക്കെയാണ് ആക്രമണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ജയ് കിഷോർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമൃതഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.