മംഗളൂരു: പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അരിയടുക്ക കൗഡിചരുവിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കുറഞ്ച മന്നപ്പുവിലെ കെ. ധനുഷാണ് (30) കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. കുമ്പ്രയിൽ പെട്രോൾ പമ്പ് മാനേജറായ യുവാവ് ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകവേ പൊടുന്നനെ റോഡിലേക്ക് ഇറങ്ങിയ കാട്ടുപന്നിയെ കണ്ട് ഒഴിഞ്ഞുമാറുന്നതിനിടെ ബൈക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഈ സമയമാണ് ആക്രമിച്ചത്. ദേഹമാസകലം പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.