ബംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) പുതപ്പുകൾ വിതരണം ചെയ്തു. എട്ടാം തവണയാണ് പുതപ്പുകളുടെ വിതരണം. സിറ്റി മാർക്കറ്റ്, കലാസിപാളയം, മെജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.
പഞ്ചഗുസ്തി ഇന്ത്യൻ താരം ഗിരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സുമോജ് മാത്യു, അജിത് വിനയ്, രഞ്ജിക, പ്രേംകുമാർ, അർച്ചന സുനിൽ, റിജോ, രിനാസ്, സുനിൽ, ജോബിൻ എന്നിവർ നേതൃത്വം നൽകി. ബംഗളൂരുവിലെ മറ്റു പ്രദേശങ്ങളിൽ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986894664 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.