ബംഗളൂരു: അത്യാധുനിക ഇലക്ട്രിക് ബസിന്റെ സുഖത്തിൽ ഇനി ബംഗളൂരുവിലും യാത്ര ചെയ്യാം. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) നഗരത്തിൽ ടാറ്റയുടെ സ്റ്റാർബസ് ഇലക്ട്രിക് നിരത്തിലിറക്കി. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഫ്ലാഗ്ഓഫ് ചെയ്തു.
ടാറ്റ മോട്ടോഴ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടി.എം.എൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊലൂഷൻസ് ലിമിറ്റഡും ബി.എം.ടി.സിയും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം ഇത്തരത്തിലുള്ള 921 ബസുകളാണ് ബി.എം.ടി.സിക്ക് നൽകുക. 12 വർഷത്തേക്ക് ഇതിന്റെ പ്രവർത്തനവും പരിപാലനവും നിർവഹിക്കുക ടാറ്റ മോട്ടോഴ്സ് ആയിരിക്കും. സുസ്ഥിരവും സുഖപ്രദവുമായ യാത്രയാണ് സ്റ്റാർബസ് നൽകുന്നത്. അകവും പുറവും മേൽത്തരമാണ്.
തദ്ദേശീയമായി വികസിപ്പിച്ച ബസാണ് ടാറ്റ സ്റ്റാർബസ് ഇവി.സുഖയാത്രക്കു പുറമെ അന്തരീക്ഷ മലിനീകരണം ഏറെ കുറക്കാനും ഈ ബസുകൾക്കു കഴിയുന്നു. ഒരു തരത്തിലുള്ള പുകയും പുറത്തേക്ക് തള്ളില്ല. ശബ്ദവുമുണ്ടാകില്ല. ഇതിനാൽ ആയാസരഹിതമായ യാത്രയായിരിക്കും.
ന്യൂജൻ ഇലക്ട്രിക് പവർ ട്രെയിൻ, അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷൻ, എന്നിവയുണ്ട്. 12 മീറ്റർ നീളമുള്ള ബസിൽ 35 യാത്രക്കാർക്കുള്ള സുഖപ്രദമായ ഇരിപ്പിടങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.