ബു​ക്ക് ബ്ര​ഹ്മ സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു

ബം​ഗ​ളൂ​​രു: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ബം​ഗ​ളൂ​രു കോ​റ​മം​ഗ​ല സെ​ന്റ് ജോ​ൺ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബു​ക്ക്‌ ബ്ര​ഹ്മ ദ​ക്ഷി​ണേ​ന്ത്യ​ൻ സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച മ​ല​യാ​ള സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ച സെ​ഷ​നു​ക​ളും അ​ര​ങ്ങേ​റി.

‘സ​മ​കാ​ലി​ക മ​ല​യാ​ള ക​വി​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ എ​ഴു​ത്തു​കാ​രാ​യ എ​സ്. ജോ​സ​ഫ്, ഇ. ​സ​ന്ധ്യ, സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ദ, വി​മീ​ഷ് മ​ണി​യൂ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ‘വാ​യ​ന​യു​ടെ ലോ​കം’ വി​ഷ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സ എ​ഴു​ത്തു​കാ​രാ​യ ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി, ബ്രി​ജി, സ​തീ​ഷ് തോ​ട്ട​ശ്ശേ​രി, വി​ഷ്ണു​മം​ഗ​ലം കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി ക​ഥ​പ​റ​ച്ചി​ൽ സെ​ഷ​ൻ അ​ര​ങ്ങേ​റി. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ​ണ്ഡി​റ്റ് വെ​ങ്ക​ടേ​ഷ് കു​മാ​ർ, പ്ര​കാ​ശ് രാ​ജ്, മേ​ഘ​ന ച​ന്ദ്ര​മൗ​ലി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. വൈ​കീ​ട്ട് യ​ക്ഷ​ഗാ​നം അ​ര​ങ്ങേ​റി. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ മ​ല​യാ​ള​ത്തി​ന് പു​റ​മെ, ക​ന്ന​ട, ത​മി​ഴ്, തെ​ലു​ഗു ഭാ​ഷ​ക​ളി​ലെ മു​ന്നൂ​റോ​ളം എ​ഴു​ത്തു​കാ​രും പ്ര​സാ​ധ​ക​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Book Brahma South Indian Literature Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.