മംഗളൂരു: ബംഗളൂരു -മംഗളൂരു റൂട്ടിൽ റെയിൽ പാളത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്ത് സുരക്ഷ പരിശോധന പൂർത്തിയാവാത്തതിനാൽ കണ്ണൂർ (16511), ബംഗളൂരു (16512) എക്സ്പ്രസ് ട്രെയിനുകൾ ഞായറാഴ്ച ഷൊർണൂർ -സേലം റൂട്ടിൽ വഴിതിരിച്ചു വിട്ടു. അഞ്ച് ട്രെയിനുകളുടെ സർവിസ് പൂർണമായും, രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. കണ്ണൂർ -കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512), കെ.എസ്.ആർ ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് (16511) എന്നിവ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും റദ്ദാക്കിയിട്ടുണ്ട്. സക് ലേഷ്പുര മേഖലയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിൽ നേരെയാക്കിയെങ്കിലും സുരക്ഷ പരിശോധന കഴിയാതെ ബംഗളൂരു -മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. കാർവാർ -ബംഗളൂരു (16596), ബംഗളൂരു -മുരുഡേശ്വർ (16585) എക്സ്പ്രസ് ട്രെയിനുകൾ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മംഗളൂരു -വിജയപുര (07378), യശ്വന്ത്പുർ -കാർവാർ (16515), മംഗളൂരു -യശ്വന്ത്പുർ (16576) എക്സ്പ്രസ് ട്രെയിനുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.