ബെളഗാവിയിലെ ദൂത് സാഗറിന് സമീപം ചരക്കുവണ്ടി പാളം തെറ്റിയുണ്ടായ അപകടസ്ഥലം ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

ദൂത് സാഗർ അപകടം; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ബംഗളൂരു: ബെളഗാവിയിലെ ദൂത് സാഗറിന് സമീപം ചരക്കുവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ സർവിസുകൾ പുനഃക്രമീകരിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഏതാനും ട്രെയിനുകൾ പൂർണമായും ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

മറ്റു ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. തിങ്കളാഴ്ച പുറപ്പെടേണ്ട എറണാകുളം -പുണെ പൂർണ എക്സ്പ്രസ് മഡ്ഗാവ്, റോഹ, പനവേൽ വഴിയും വാസ്കോഡഗാമ -വേളാങ്കണ്ണി വീക്ക്‍ലി എക്സ്പ്രസ് (17315) മഡ്ഗാവ്, കാർവാർ, കണ്ണൂർ, ഷൊർണൂർ വഴിയും തിരിച്ചുവിടും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ സർവിസ് നടത്തേണ്ടിയിരുന്ന യശ്വന്ത്പുർ -വാസ്കോഡഗാമ -യശ്വന്ത്പുർ എക്സ്പ്രസ് (17309/17310) ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ചൊവ്വാഴ്ച വാസ്കോഡഗാമയിൽനിന്ന് സർവിസ് ആരംഭിക്കേണ്ടിയിരുന്ന വാസ്കോഡഗാമ -ഷാലിമാർ എക്സ്പ്രസ് (18048) എസ്.എസ്.എസ് ഹുബ്ബള്ളിയിൽ നിന്ന് യാ​ത്ര ആരംഭിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പുറപ്പെടേണ്ടിയിരുന്ന വാസ്കോഡഗാമ -ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12779) മഡ്ഗാവ്, റോഹ, പനവേൽ, കല്യാൺ, പുണെ വഴി യാത്ര തിരിക്കും. ഹസ്രത്ത് നിസാമുദ്ദീൻ -വാസ്കോഡഗാമ എക്സ്പ്രസ് (12780) ഇതേ പാതയിൽ വഴിതിരിച്ചുവിട്ടു. ഹുബ്ബള്ളി ഡിവിഷന് കീഴിൽ ദൂത് സാഗർ, സോനാലിം സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം.

കൽക്കരിയുമായി ബെള്ളാരി തൊറങ്കല്ലിലെ ജിൻഡാൽ സ്റ്റീൽ മില്ലിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയുടെ 11 ബോഗികൾ പാളം തെറ്റുകയായിരുന്നു. അപകടമുണ്ടായ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ഊർജിതമായി നടന്നുവരുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 

Tags:    
News Summary - Doot Sagar accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.