ബംഗളൂരു: സമൂഹത്തിൽ വ്യാപകമായി വരുന്ന സ്തനാർബുദം നേരത്തേ തിരിച്ചറിയുന്നതിലൂടെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നിരിക്കെ തിരിച്ചറിയുന്നതിലും ചികിത്സ തേടുന്നതിലുമുള്ള കാലതാമസമാണ് ഇന്ന് കാണുന്ന രീതിയിൽ പാർശ്വ ഫലങ്ങൾ വർധിപ്പിക്കുന്നതെന്ന് പ്രമുഖ കാൻസർ രോഗ വിദഗ്ധ ഡോ. പി.വി. അനീന പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലായിരുന്നു സ്തനാർബുദം കൂടുതൽ കണ്ടിരുന്നതെങ്കിൽ ഇന്നത് 30 വയസ്സിന് മുകളിലുള്ളവരിൽപോലും കണ്ടുവരുന്നതായും അവർ ചൂണ്ടിക്കാട്ടി.
എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ ക്ലാസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. ഡോ. മൂന മുഹമ്മദ് ക്ലാസെടുത്തു. എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയർ ഡയറക്ടർ ഡോ. അമീറലി സംസാരിച്ചു. ടി.സി. മുനീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.