ബംഗളൂരു: സുഖചികിത്സക്കായി ബംഗളൂരുവിലെത്തിയ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലയും മടങ്ങി. മലയാളിയായ ഡോ. ഐസക് മത്തായിയുടെ വൈറ്റ് ഫീൽഡിലെ സ്വകാര്യ സുഖ ചികിത്സ കേന്ദ്രത്തിൽ കഴിഞ്ഞ ഇരുവരും, ബുധനാഴ്ച രാവിലെ ഏഴിന് ബ്രിട്ടീഷ് എയർവേസിന്റെ വിമാനത്തിൽ ബംഗളൂരുവിൽനിന്ന് മടങ്ങി.
സമോവയിൽ ഒക്ടോബർ 21 മുതൽ 26 വരെ നടന്ന കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 26ന് രാത്രിയാണ് 75കാരനായ ചാൾസ് ഭാര്യക്കൊപ്പം ബംഗളൂരുവിലെത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഹോളിസ്റ്റിക് ഹെൽത്ത് കൺസൽട്ടന്റ് കൂടിയാണ് ഡോ. ഐസക് മത്തായി നൂറനാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.