ബംഗളൂരു: അപ്രതീക്ഷിതമായി ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാൽ എങ്ങനെ പ്രാഥമിക രക്ഷാപ്രവർത്തനം നൽകി ഹൃദയത്തിന്റെ താളം വീണ്ടെടുക്കാം എന്നതിനെക്കുറിച്ച് ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയിലെ വിദഗ്ധർ കുന്ദലഹള്ളി കേരളസമാജം അംഗങ്ങൾക്ക് പരിശീലനം നൽകി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നിശ്ചിത തവണ ഉപയോഗിക്കാവുന്ന സൗജന്യ കൂപ്പണുകളും വിതരണം ചെയ്തു. സമാജം അധ്യക്ഷൻ മുരളി മണി സ്വാഗതവും കാര്യദർശി രജിത്ത് ചേനാരത്ത് നന്ദിയും പറഞ്ഞു. ജീവൻ രക്ഷിക്കാനുതകുന്ന കൂടുതൽ പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകാൻ തയാറാണെന്ന് ആശുപത്രി പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.