ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എസ്.ഐ.ഒ, ജി.ഐ.ഒ ബംഗളൂരു ചാപ്റ്ററുകളുടെ സഹകരണത്തോടെ ‘ഹെഡ് സ്റ്റാർട്ട് 24’ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ബംഗളൂരു ക്യൂൻസ് റോഡിലെ ബിഫ്റ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി എച്ച്.ഡബ്ല്യു.എ ചെയർമാൻ ഹസൻ പൊന്നൻ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ് തുടങ്ങി 20ൽ അധികം മേഖലകളിലെ പരിചയ സമ്പന്നർ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകി. പ്രോഗ്രാം കൺവീനർ ബാസിത് അൻവർ അധ്യക്ഷതവഹിച്ചു. എസ്.ഐ.ഒ പ്രസിഡന്റ് ഫഹദ്, ജി.ഐ.ഒ പ്രസിഡന്റ് നൂറ സലാം എന്നിവർ സംസാരിച്ചു. എച്ച്.ഡബ്ല്യു.എ അംഗങ്ങളായ ഇസ്മയിൽ അറഫാത്ത്, ഷഹീം തറയിൽ, പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, പ്രതിനിധികളായ ബാബിൽ, ലുത്ത്ഫി, ഷഹീമ, അനസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.