ബംഗളൂരു: പ്രമുഖ കാർട്ടൂണിസ്റ്റായിരുന്ന അബു എബ്രഹാമിന്റെ ശതവാർഷികത്തോടനുബന്ധിച്ച് ദൊംലൂരിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ ‘അബുസ് വേൾഡ്’ എന്ന പേരിൽ പ്രദർശനം ആരംഭിച്ചു. മലയാളിയായ അബു എബ്രഹാമിന്റെ രാഷ്ട്രീയ കാർട്ടൂണുകൾ, കോമിക് സ്ട്രിപ്സ്, മറ്റു വരകൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. 1940 മുതൽ 2000 കാലഘട്ടം വരെയുള്ള 60 വർഷത്തെ കാർട്ടൂണിസ്റ്റിന്റെ കരിയറിലെ പ്രധാന രചനകൾ ഉൾപ്പെടുന്നതാണ് പ്രദർശനം. അബു എബ്രഹാമിന്റെ മക്കളായ ആയിഷ, ജാനകി എന്നിവരാണ് കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ പ്രദർശനം സംഘടിപ്പിക്കുന്നത്. മാധ്യമപ്രവർത്തകൻ എ.എസ്. പനീർ ശെൽവൻ, കാർട്ടൂണിസ്റ്റ് ഗോകുൽ ഗോപാല കൃഷ്ണൻ, ചരിത്രകാരി ജാനകി നായർ, കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ച ഞായറാഴ്ച രാവിലെ 11ന് നടക്കും. തിങ്കളാഴ്ച പ്രദർശനം സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: bangaloreinternationalcentre.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.