ബംഗളൂരു: എ.ഐ.കെ.എം.സി.സി കെ.ആർ പുര ഏരിയ കമ്മിറ്റി ജനറൽ ബോഡി മീറ്റും അംഗത്വ കാർഡ് വിതരണവും കെ.ആർ പുര ന്യൂലൈറ്റ് പാർട്ടി ഹാളിൽ ചേർന്നു. ഹനീഫ് ന്യൂലൈറ്റ് അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യ പ്രഭാഷണവും അംഗത്വകാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. പി.കെ. ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. റഷീദ് മൗലവി, പാലിയേറ്റിവ് കോഓഡിനേറ്റർ ഹനീഫ കല്ലക്കൻ, ഷമീർ സഗാവ്, റെജിൻ എന്നിവർ സംസാരിച്ചു. കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ സെൻട്രൽ കമ്മിറ്റി പ്രശംസിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.പി.കെ. ഷമീർ സ്വാഗതവും സലീം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വി.പി.കെ. ഷമീർ (പ്രസി.). ടി.എം. സാലിം (സെക്ര.) പി.കെ. ഫൈസൽ (ട്രഷ.). ഹനീഫ് ന്യൂലൈറ്റ്, എൻ. ഇബ്രാഹിം (മുഖ്യ കാര്യദർശി), യൂസുഫ് അനീഷ്, എൻ.കെ. ഫൈസൽ (വൈസ് പ്രസി.). സൈഫുല്ലാഹ് സാഗർ, മുഹമ്മദ്, സയീദ് മസ്താൻ (ജോ. സെക്ര.). ഷമീർ യെല്ലോമാർട്ട്, സുധീർ, അമീർ (പാലിയേറ്റിവ് കോഓഡിനേറ്റേഴ്സ്). നാസർ ചന്ദ്രഗിരി (ട്രോമകെയർ കോഓഡിനേറ്റർ), രജിൻ, അഫ്സൽ മാസ്സ്, ആഷിഖ്, അർഷദ് ഷിബിലി, സിറാജ് സാഗർ, മെഹബൂബ്, ഫൈറൂസ്, മെഹറൂഫ്, സകരിയ, ശിഹാബ്, ഹാഷിം, ഷിയാസ്, മൊയ്തു (മെംബർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.