ബംഗളൂരു: മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും ബംഗളൂരു ജയനഗർ നഞ്ചൻഗുഡിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ചതിന് പിന്നാലെ ബംഗളൂരുവിലെ കഫേയിൽ കയറി സ്വസ്ഥമായി ആഹാരം കഴിച്ചു.
തേഡ് വേവ് കഫേയിൽ സുനക് അക്ഷതക്കൊപ്പം ശാന്തനായി ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. സുനക് കഫേയിലെ കൗണ്ടറിൽ ചെന്ന് സാധനങ്ങൾ ഓർഡർ ചെയ്യുന്നതിന്റെയും തുടർന്ന് തീൻമേശക്കരികിൽ ഒപ്പം ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്.
വെളുത്ത കുപ്പായവും കറുത്ത പാന്റ്സുമാണ് സുനകിന്റെ വേഷം. തിരക്ക് കാരണം ഇരുവരും കോഫി കുടിക്കാൻ അപൂർവമായാണ് പൊതുയിടങ്ങളിലെത്താറുള്ളതെന്ന് പറയുന്നു. 2022 മുതൽ കഴിഞ്ഞ ജൂലൈ അഞ്ച് വരെയാണ് ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നത്. നിലവിൽ കെയർ സ്റ്റാർമെലാണ് പ്രധാനമന്ത്രി. മഠം സന്ദർശന വേളയിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും ഋഷി സുനകിനും പങ്കാളിക്കും ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.