രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈ​കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാക്കൾ വിധാൻ സൗധ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ

രാഹുൽ ഗാന്ധിക്കെതിരായ കേസ്; ഗുജറാത്ത് കോടതി വിധി ജനാധിപത്യത്തിന്റെ മരണം- കോൺഗ്രസ്

ബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ സ്റ്റേ തടഞ്ഞ ഗുജറാത്ത് ഹൈകോടതി വിധി ജനാധിപത്യത്തിന്റെ മരണമാണ് സൂചിപ്പിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. രാജ്യത്തെ വിലക്കയറ്റത്തെയും അഴിമതിയെയും തൊഴിലില്ലായ്മയെയും ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം പാർല​മെന്റിൽ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദി, നിഷാൽ മോദി തുടങ്ങിയവരൊക്കെ ബാങ്ക് തട്ടിപ്പ് നടത്തിയവരായിട്ടും ശിക്ഷ നൽകാതെ തട്ടിപ്പിനെ കുറിച്ച് പറഞ്ഞ രാഹുൽഗാന്ധിയെ ശിക്ഷിക്കുകയാണെന്ന് എ.​ഐ.സി.സി ജനറൽ ​സെക്രട്ടറി രൺദീപ് സിങ് സുർജെവാല ചൂണ്ടിക്കാട്ടി. കോടതി വിധിക്കെതിരെ വെള്ളിയാഴ്ച നിയമസഭ സമ്മേളനം കഴിഞ്ഞതിന് പിറകെ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ വിധാൻ സൗധ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. 

Tags:    
News Summary - Case against Rahul Gandhi; Gujarat Court Verdict Death of Democracy - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.