ബംഗളൂരു: കേരള സമാജം പീനിയ സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം പീനിയ ദാസറഹള്ളിയിലുള്ള ശ്രീസായി കല്യാണ മണ്ഡപത്തിൽ ഡിസംബർ ഒന്നിന് രാവിലെ 10ന് ആരംഭിക്കും. കേരള കൃഷിമന്ത്രി പി. പ്രസാദ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ പി.പി. ജോസ് അധ്യക്ഷതവഹിക്കും.
കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മുഖ്യാതിഥിയാകും. ദാസറഹള്ളി എം.എൽ.എ മുനിരാജ് എസ് വിശിഷ്ടാതിഥിയാകും. സമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഓണസദ്യ, പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ എന്നിവയും നടക്കുമെന്ന് സോൺ കൺവീനർ ബി.വി. രമേഷ് അറിയിച്ചു. വിശദവിവരങ്ങൾക്ക് +91 9886231716, 8660763655 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.