ബംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റൂട്ടിൽ അടുത്ത മാസത്തോടെ വൈദ്യുതി ബസുകൾ ഇറക്കാൻ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) തീരുമാനിച്ചു. വോൾവോ ബസുകൾ നഷ്ടത്തിലാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വർഷങ്ങളായി തുടരുന്ന വോൾവോ ബസ് സർവിസ് ബി.എം.ടി.സിക്ക് ബാധ്യതയാണ്. വൈദ്യുത ബസുകൾ മലിനീകരണം കുറക്കുന്നതിനൊപ്പം കോർപറേഷന്റെ പ്രവർത്തന ചെലവും ലാഭിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ബി.എം.ടി.സിയുടെ നീക്കത്തിന്റെ ഭാഗമായികൂടിയാണ് വൈദ്യുതി ബസുകൾ ഇറക്കുന്നത്. നഗരത്തിൽ വോൾവോ ബസുകൾക്ക് പകരം പുതിയ 320 എ.സി വൈദ്യുതി ബസുകളാണ് ബി.എം.ടി.സി പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.