കെ.​എ​ൻ.​എ​സ്.​എ​സ് ജ​യ​മ​ഹ​ൽ ക​ര​യോ​ഗം ശി​ശു​ദി​ന ആ​ഘോ​ഷ​വും മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വ​വും ന​ട​ത്തി​യ​പ്പോ​ൾ

ജയമഹൽ കരയോഗം ശിശുദിന ആഘോഷം

ബംഗളൂരു: കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം ശിശുദിന ആഘോഷവും മലയാളം മിഷൻ പ്രവേശനോത്സവവും നടത്തി. വിവിധ കലാപരിപാടികളിൽ 30 കുട്ടികൾ പങ്കെടുത്തു. പടം വരക്കൽ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 25 കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം കണിക്കൊന്ന പരീക്ഷ പാസായ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുഗതാഞ്ജലി കവിത മത്സരത്തിൽ ആഗോളതലത്തിൽ ഒന്നാംസമ്മാനം നേടിയ ഹൃതിക മനോജിന് സർട്ടിഫിക്കറ്റു നൽകി. കരയോഗം പ്രസിഡൻറ് ഡി. ഉല്ലാസ് അധ്യക്ഷത വഹിച്ചു.

മത്സരങ്ങളുടെ മൂല്യനിർണയത്തിന് ഡോ. സുശീല ദേവി നേതൃത്വം നൽകി. മലയാളം മിഷൻ കർണാടക ഘടകം ഓർഗനൈസിങ് സെക്രട്ടറി ജയ്സൺ ലൂകോസ് മുഖ്യാതിഥി ആയിരുന്നു. കരയോഗം സെക്രട്ടറി പി. രവീന്ദ്രൻ, മഹിളവിഭാഗം പ്രസിഡന്‍റ് സുജാത ഹരി, സെക്രട്ടറി ലത, സി.പി. മോഹൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. 

Tags:    
News Summary - Children's Day Celebration in Jayamahal Karayogam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.