പരശുരാമ തീം പാർക്ക് പ്രതിമ: മുഖ്യമന്ത്രി ടൂറിസം സെക്രട്ടറിയുടെ റിപ്പോർട്ട് തേടി

മംഗളൂരു:ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മല തീം പാർക്കിൽപരശുരാമ​െൻറ പ്രതിമ സ്ഥാപിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി സിദ്ധാരാമയ്യ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതി പരിഗണിച്ചാണിതെന്ന് മഞ്ചുനാഥ് ഭണ്ഡാരി എംഎൽസി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നിർമ്മിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ ഭാഗികമായി അധികൃതർ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 27ന് അനാഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരമില്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ്ജ മന്ത്രി കാർക്കള എംഎൽഎ വി.സുനിൽ കുമാർ തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഭൂ നിരപ്പിൽ നിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിർമ്മാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്. 10 കോടി രൂപ ചെലവിൽ കർണാടക വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്.വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിനയകുമാർ സൊറകെ, ഉഡുപ്പി ഡി.സി.സി പ്രസിഡൻറ് അശോക് കുമാർ കൊഡവൂർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - CM has ordered probe into Parashurama Theme Park row MLC Manjunath Bhandary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.