ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്ക്കായി സംഘടിപ്പിക്കുന്ന പത്താമത് യുവജനോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം ചലച്ചിത്ര ദേശീയ പുരസ്കാര ജേതാവ് ഉണ്ണി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റജികുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജോയന്റ് സെക്രട്ടറി അനിൽ കുമാർ, അസി. സെക്രട്ടറിമാരായ വി. മുരളീധരൻ, വി.എൽ. ജോസഫ്, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ജി. ഹരി കുമാർ, ചന്ദ്രശേഖരൻ നായർ, വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ എന്നിവര്‍ സംബന്ധിച്ചു.
സബ് ജൂനിയര്‍ വിഭാഗത്തിൽ നൃത്ത പരിപാടികള്‍ അരങ്ങേറി. ഞായറാഴ്ച ജൂനിയർ, സീനിയർ വിഭാഗത്തിലെ നൃത്ത മത്സരങ്ങളും മൂന്നു വിഭാഗത്തിലെയും സംഗീത മത്സരങ്ങളും നടക്കും. നൂറിലധികം കലാകാരന്മാര് മത്സരത്തില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.