ബംഗളൂരു: ബൊമ്മൈ സർക്കാറിന്റെ അഴിമതി തുറന്നുകാട്ടാനായി വെള്ളിയാഴ്ച നഗരത്തിലുടനീളം 100 കോൺഗ്രസ് എം.എൽ.എമാർ, എം.എൽ.സിമാർ എന്നിവരുടെ നേതൃത്വത്തിൽ 'പേ സി.എം' പോസ്റ്റർ പതിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.
പോസ്റ്റർ പതിച്ചതിന് കഴിഞ്ഞ ദിവസം പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധം കൂടിയാണിത്. ബംഗളൂരുവിൽ പോസ്റ്റർ പതിച്ചതിന് എട്ട് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരം പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അംഗീകരിക്കേണ്ടതാണ്.
പകരം ഏകാധിപതിയായി മുഖ്യമന്ത്രി പെരുമാറരുതെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ രൂക്ഷമായ പല പ്രതിഷേധങ്ങളും സർക്കാറിനെതിരെ നടന്നിരുന്നു. എന്നാൽ തങ്ങൾ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഴിമതിക്കാരായ ബി.ജെ.പി സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരായി വെള്ളിയാഴ്ച 100 കോൺഗ്രസ് ജനപ്രതിനിധികൾ നഗരത്തിൽ ഇതേ പോസ്റ്റർ പതിക്കുമെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.