മംഗളൂരു: കുദ്രെമുഖ് ദേശീയ ഉദ്യാനത്തിലേക്ക് വാരാന്ത്യം അനുഭവപ്പെടുന്ന സാഹസിക യാത്രികരുടെ തിരക്ക് മുൻനിർത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. www.kudremukhanationalpark.in എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈൻ വഴി മാത്രമേ ഈ മാസം 25 മുതൽ ബുക്കിങ് സാധ്യമാവൂ. ഒരാൾക്ക് പരമാവധി മൂന്ന് പേർ. 200 പേർക്കാണ് അവസരം.
50 എണ്ണം പ്രദേശ വാസികൾക്ക്. ഇതിനായി കുദ്രെമുഖ, ബെൽത്തങ്ങാടി ഫോറസ്റ്റ് റേഞ്ച് ഓഫിസുകളിൽനിന്ന് പ്രത്യേക ലോഗിൻ ഐഡി അനുവദിക്കും. 50 എണ്ണം പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് തത്കാൽ ബുക്കിങ്ങിനായി മാറ്റിവെക്കും. സാധാരണ ദിവസങ്ങളിൽ 300 പേർക്ക് ബുക്ക് ചെയ്യാം. എല്ലാം ഓൺലൈനിൽ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.