ബംഗളൂരു: അഴിമതികേസിൽ ബി.ജെ.പിയുടെ ഹാവേരി എം.എൽ.എ നെഹരു ഒലേകർ, മക്കളായ ദേവരാജ്, മഞ്ജുനാഥ് എന്നിവർക്ക് കോടതി രണ്ടു വർഷം വീതം തടവ് വിധിച്ചു. എം.പിമാരും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന സ്പെഷൽ കോടതിയുടേതാണ് വിധി.
ഇവർക്കു പുറമെ, കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എച്ച്.കെ. രുദ്രപ്പ, റിട്ട. അസി. എക്സി. എൻജിനീയർ എച്ച്.കെ. കല്ലപ്പ, സർക്കാർ ഉദ്യോഗസ്ഥരായ ശിവകുമാർ പുട്ടയ്യ, ചന്ദ്രമോഹൻ, കെ. കൃഷ്ണ നായിക് എന്നിവർക്കും രണ്ടു വർഷം തടവും 2000 രൂപ പിഴയും വിധിച്ചു.
മക്കളായ ദേവരാജ്, മഞ്ജുനാഥ് എന്നിവർ വഴി മണ്ഡലത്തിലെ എല്ലാ കരാർ പ്രവൃത്തികളും ബി.ജെ.പി എം.എൽ.എ തന്നെ നേടിയെടുത്തതായി ചൂണ്ടിക്കാട്ടി 2012ൽ നൽകിയ പരാതിയിലാണ് വിധി. എം.എൽ.എ അധികാര ദുർവിനിയോഗം നടത്തിയതായി കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.