ബംഗളൂരു: ഉഡുപ്പിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ജില്ല ഭരണകൂടം ഏർപ്പെടുത്തിയ സന്ദർശക വിലക്ക് ഈമാസം 15 വരെ നീട്ടി.
മൺസൂൺ മഴക്കാലത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വനമേഖലകളിലും ബീച്ചുകളിലടക്കം സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. ജൂലൈ മുതൽ സെപ്റ്റംബർ ആദ്യവാരം വരെയായിരുന്നു ആദ്യം നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ, സെപ്റ്റംബർ ആദ്യവാരത്തിൽ വീണ്ടും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ 15 വരെ നിയന്ത്രണം നീട്ടുകയാണെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ ഡോ. വിദ്യാകുമാരി അറിയിച്ചു. ആഗുംബെ ചുരത്തിലെ ഗതാഗത നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ശിവമൊഗ്ഗ ഡെപ്യൂട്ടി കമീഷണറുമായി കൂടിക്കാഴ്ച നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.