ക​ന​ത്ത സു​ര​ക്ഷ​യി​ൽ ന​ട​ൻ ദ​ർ​ശ​നെ ബെ​ള്ളാ​രി ജ​യി​ലി​ലേ​ക്ക് മാ​റ്റി

ബം​ഗ​ളൂ​രു: രേ​ണു​ക സ്വാ​മി വ​ധ​ക്കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദ​ർ​ശ​ൻ തൂ​ഗു​ദീ​പ​യെ ബെ​ള്ളാ​രി സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് ബെ​ള്ളാ​രി​യി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം കൊ​ണ്ടു​പോ​യ​ത്. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ്ര​ശാ​ന്ത് കു​മാ​ർ മി​ശ്ര, ഡോ. ​ശോ​ഭ റാ​ണി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ബെ​ള്ളാ​രി ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു മു​മ്പ് ദ​ർ​ശ​ന്റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചു.

പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വി.​ഐ.​പി പ​രി​ഗ​ണ​ന ല​ഭി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബെ​ള്ളാ​രി സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ വി​ചാ​ര​ണ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ദ​ർ​ശ​ൻ ഉ​ൾ​പ്പെ​ട്ട രേ​ണു​ക സ്വാ​മി വ​ധ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ 24ാം ന​മ്പ​ർ അ​ഡീ​ഷ​ന​ൽ ചീ​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. കേ​സി​ലെ 17 പ്ര​തി​ക​ളി​ൽ മ​റ്റു ഒ​മ്പ​ത് പ്ര​തി​ക​ളെ കൂ​ടി സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ലേ​ക്ക് മാ​റ്റും. ഒ​ന്നാം പ്ര​തി പ​വി​ത്ര ഗൗ​ഡ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ​ത്ത​ന്നെ തു​ട​രും. 

Tags:    
News Summary - Darshan was shifted to Bellary Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.