ബംഗളൂരു: ബഹിരാകാശ, പ്രതിരോധ ഉപകരണ നിര്‍മാണത്തിനായി കര്‍ണാടകയില്‍ 650 കോടിയുടെ ഹബ്ബ് സ്ഥാപിക്കുമെന്ന് ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. 5,000 വിദ്യാർഥികള്‍ക്ക് ഇവിടെ ആഗോള നിലവാരത്തില്‍ പരിശീലനം നല്‍കും.പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വിഭാവനം ചെയ്യുന്ന ഹബ്ബ്ബഹിരാകാശം, പ്രതിരോധം, നൂതന ഉല്പാദനം എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ ഡീപ്-ടെക് മേഖലകളെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മേഖലക്ക് കഴിയുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ബയോടെക്നോളജി വിഭാഗത്തിന്റെ നിരീക്ഷണം.
സംസ്ഥാനത്തിന്റെ ബഹിരാകാശ നയപ്രകാരം 5000 വിദ്യാർഥികളെ കൂടാതെ യുവ പ്രഫഷനലുകള്‍ക്കും ആഗോള നിലവാരത്തില്‍ പരിശീലനം നല്‍കും.എയ്റോസ്പേസ്, പ്രതിരോധം, ബഹിരാകാശ മേഖലകളില്‍ കര്‍ണാടക എക്കാലവും ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണ്.ദേവനഹള്ളിയിലെ എയ്റോസ്പേസ് പാര്‍ക്കില്‍ നടക്കുന്ന പ്രതിരോധ ഇലക്ട്രോണിക്സ് ഉൽപാദനത്തില് സംസ്ഥാന സര്‍ക്കാറും ശക്തമായി ഇടപെടാന്‍ ആഗ്രഹിക്കുന്നു.പദ്ധതി ആരംഭിച്ചാല്‍ രണ്ടു വർഷത്തിനുള്ളിൽ ഹബ്ബ് പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.